വർക്കല:മുട്ടപ്പലം ചാവടിമുക്ക് ജവഹർകലാവേദി, നെഹ്റു യുവകേന്ദ്ര,പി.ആർ.എസ് ആശുപത്രി എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ജവഹർകലാവേദി അങ്കണത്തിൽ 28ന് രാവിലെ 9.30 മുതൽ 1 മണിവരെ സൗജന്യ സൂപ്പർസ്പെഷ്യലിറ്റി മെഡിക്കൽ ക്യാമ്പ് നടക്കും.ചെമ്മരുതി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രിയങ്കബിറിൽ ഉദ്ഘാടനം ചെയ്യും.വാർഡ് മെമ്പർ കെ.ബി.മോഹൻലാൽ, സുനിൽശ്രീധർ തച്ചോട് എന്നിവർ സംബന്ധിക്കും.ഫോൺ: 8891971725, 9995020613, 9846525129