coloring-malsaram
കെ.ടി.സി.ടി ഹയർസെക്കൻഡറി സ്കൂളിൽ നടന്ന പ്രീ സ്കൂൾ കുട്ടികളുടെ കളറിങ് മത്സരം

കല്ലമ്പലം: കെ.ടി.സി.ടി ഹയർസെക്കൻഡറി സ്കൂളിലെ പ്രീ-സ്കൂൾ കുട്ടികളുടെ കളറിംഗ് മത്സരമായ 'നിറക്കൂട്ട്' എന്ന പരിപാടി നിറസാന്നിദ്ധ്യ ശ്രദ്ധേയമായി.കെ.ടി.സി.ടി ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിന്റെ ഉദ്ഘാടനം ആറ്റിങ്ങൽ കൊളാഷ് ചിത്രകല അക്കാദമി ഡയറക്ടർ സുരേഷ് കൊളാഷ് നിർവഹിച്ചു.ഹയർസെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ എസ്.സഞ്ജീവ് അദ്ധ്യക്ഷത വഹിച്ചു. സ്കൂൾ ചെയർമാൻ എ.നഹാസ്,കൺവീനർ യു.അബ്ദുൽ കലാം, എച്ച്.എസ് വിഭാഗം പ്രിൻസിപ്പൽ എം.എൻ മീര,പ്രീ സ്കൂൾ വൈസ് പ്രിൻസിപ്പൽ ഗിരിജാ രാമചന്ദ്രൻ എന്നിവർ പങ്കെടുത്തു.