swagathasamgham-roopeekar

കല്ലമ്പലം: കോൺഗ്രസ്‌ നേതാവ് രാഹുൽ ഗാന്ധി നയിക്കുന്ന "ഭാരത് ജോഡോ" യാത്രയുടെ തോട്ടയ്ക്കാട് മണ്ഡലം തല സ്വാഗത സംഘ രൂപീകരണ യോഗം ബ്ലോക്ക്‌ കോൺഗ്രസ്‌ കമ്മിറ്റി പ്രസിഡന്റ് എം.കെ. ഗാംഗധര തിലകൻ ഉദ്ഘാടനം ചെയ്തു. മണ്ഡലത്തിലെ പ്രധാന ജംഗ്ഷനുകളിൽ സ്വാഗത സംഘം ഓഫീസുകൾ ആരംഭിക്കുന്നതിനും, ഭവനസന്ദർശനം വിജയിപ്പിക്കുന്നതിനും, പദയാത്ര ആറ്റിങ്ങലിൽ എത്തിച്ചേരുന്ന സെപ്തംബർ 13ന് പരമാവധി പ്രവർത്തകരെ പങ്കെടുപ്പിക്കുന്നതിനും യോഗം തീരുമാനിച്ചു. ഭാരവാഹികളായി എസ്.എം. മുസ്തഫ, ഇന്ദിര സുദർശൻ, മജീദ് ഈരാണി, മണിലാൽ തോട്ടയ്ക്കാട്, സജീവ്.എസ്, ശിവപ്രസാദ്. കെ (രക്ഷാധികാരികൾ), മണിലാൽ സഹദേവൻ (ചെയർമാൻ ), നിസാം തോട്ടയ്ക്കാട് (വൈസ് ചെയർമാൻ), അഭിലാഷ് ചാങ്ങാട്, ദിലീപ് തോട്ടയ്ക്കാട് (ജനറൽ കൺവീനർമാർ), അഡ്വ. സൈഫുദ്ദീൻ (കോ ഓർഡിനേറ്റർ) എന്നിവരെയും വിവിധ സബ് കമ്മിറ്റി ഭാരവാഹികളെയും തിരെഞ്ഞെടുത്തു.