satheesan

തിരുവനന്തപുരം: കഴിഞ്ഞ 6 വർഷത്തെ ഇടത് ഭരണത്തിനിടയിൽ വൈദ്യുതി ബോർഡിൽ നടന്നത് തീവെട്ടിക്കൊള്ളയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ പറഞ്ഞു.വൈദ്യുതി ബോർഡിൽ നടന്ന ക്രമക്കേടുകൾ സംബന്ധിച്ച് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ വരും ദിവസങ്ങളിൽ പുറത്ത് വരുമെന്നും അദ്ദേഹം പറഞ്ഞു.

കേരള ഇലക്ട്രിസിറ്റി എംപ്ലോയീസ് കോൺഫെഡറേഷൻ ആസ്ഥാനമന്ദിരത്തിൽ പുതിയതായി പണികഴിപ്പിച്ച എം.എസ്.റാവുത്തർ ഓഡിറ്റോറിയത്തിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.

കേരള ഇലക്ട്രിസിറ്റി എംപ്ലോയീസ് കോൺഫെഡറേഷൻ (ഐ.എൻ.ടി.യു.സി) സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് സിബിക്കുട്ടി ഫ്രാൻസിസ് അദ്ധ്യക്ഷത വഹിച്ചു. ചുമട്ടു തൊഴിലാളി കോൺഗ്രസ് (ഐ.എൻ.ടി.യു.സി) ജനറൽ സെക്രട്ടറി ചാല നാസർ, കോൺഫെഡറേഷൻ ജനറൽ സെക്രട്ടറി വി.സുധീർ കുമാർ, ട്രഷറർ എം.നസീർ, ജംഹർ,നൂറുദ്ദീൻ,യമുന,പ്രഭാകരൻ,നസീർ.എം.പി,സതീഷ് കുമാർ.എസ്,അശോക് കുമാർ,മുഹമ്മദ് ഷമീം,റോയ് മാത്യു,നിസാറുദ്ദീൻ, കെ.ദാമോദരൻ,സെബാറ്റിയൻ,ബിജു.ആർ,ശ്രീവത്സൻ,ജയൻ, കെ.കെ.സുരേന്ദ്രൻ എന്നിവർ സംസാരിച്ചു.