പൂവാർ:മലയാള ഭാഷയുടെ പിതാവ് തുഞ്ചത്ത് എഴുത്തച്ഛന്റെ പ്രതിമ തിരുവനന്തപുരത്ത് സ്ഥാപിക്കണമെന്ന് തുഞ്ചൻ ഭക്തി പ്രസ്ഥാന പഠനകേന്ദ്രം കേന്ദ്ര കമ്മിറ്റി സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടു.കൊല്ലവർഷം 661(എ.ഡി 1485 )കർക്കിടക മാസത്തിലെ ആയില്യം നക്ഷത്രത്തിൽ ജനിച്ച തുഞ്ചത്തെഴുത്തച്ഛന്റെ ജന്മദിനം എല്ലാ വർഷവും ആയില്യം നക്ഷത്രത്തിൽ തുഞ്ചൻ ദിനമായി ആചരിക്കണമെന്നും യോഗം സർക്കാരിനോട് ആവശ്യപ്പെട്ടു.തുഞ്ചത്തെഴുത്തച്ഛന്റെ സമാധി വാർഷിക ദിനമായ ഡിസംബർ 17ന് നെയ്യാറ്റിൻകരയിൽ ദേശീയ രാമായണ മഹോത്സവം സംഘടിപ്പിക്കും.

യോഗത്തിൽ ഡോ.ഇ.എ.സജികുമാർ അദ്ധ്യക്ഷത വഹിച്ചു.ജനറൽ സെക്രട്ടറി കെ.രംഗനാഥൻ റിപ്പോർട്ട് അവതരിപ്പിച്ചു.വൈസ് ചെയർമാൻ തളിയൽ രാജശേഖരൻ പിള്ള,സെക്രട്ടറി പാറശാല ജയമോഹൻ,ചെങ്കവിള ഗിരീഷ്,പൂജപ്പുര സുകുമാരൻ നായർ,ആർ.വി.മോഹൻനായർ,പയന്തി സുരേഷ്, മച്ചേൽ രാമചന്ദ്രൻ തുടങ്ങിയവർ പ്രസംഗിച്ചു.