jod

തിരുവനന്തപുരം: ജനങ്ങളെയും രാഷ്ട്രത്തെയും സേവിക്കുന്നതാണ് രാഷ്ട്രീയ പ്രവർത്തനമെന്ന സന്ദേശമാണ് രാഹുൽ ഗാന്ധിയുടെ കന്യാകുമാരി മുതൽ കാശ്മീർ വരെ നടത്തുന്ന ഭാരത് ജോഡോ പദയാത്രയുടെ ലക്ഷ്യമെന്ന് ഡി.സി.സി പ്രസിഡന്റ് പാലോട് രവി പറഞ്ഞു.കോവളം നിയോജക മണ്ഡലം സ്വാഗതസംഘം ഓഫീസ് ബാലരാമപുരത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കോളിയൂർ ദിവാകരൻ നായർ അദ്ധ്യക്ഷത വഹിച്ചു.എം.എൽ.എ എം.വിൻസന്റ്, എ.സുബോധൻ,ആസ്റ്റിൻ ഗോമസ്,ലെനിൻ,കോട്ടു കാൽവിനോദ്,ശിവകുമാർ,ശ്രീകുമാർ തുടങ്ങിയവർ സംസാരിച്ചു.