തിരുവനന്തപുരം: ചട്ടമ്പി സ്വാമികളുടെ ജയന്തി ദിനമായ ആഗസ്റ്റ് 25 സർക്കാർ പൊതു അവധിയായി പ്രഖ്യാപിക്കണമെന്ന് ശ്രീവിദ്യാധിരാജ ജീവകാരുണ്യ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ നടന്ന 169-ാം ജയന്തി- കാരുണ്യ ദിനാഘോഷത്തിൽ യോഗം സർക്കാരിനോട് ആവശ്യപ്പെട്ടു.മണക്കാട് ബാബുരാജിന്റെ അദ്ധ്യക്ഷതയിൽ ചാല ശശി, എസ്.ആർ പത്മകുമാർ, എ.എസ് മോഹൻകുമാർ, പെരുന്താന്നി കൃഷ്ണകുമാർ, പി.എസ് നായർ തുടങ്ങിയവർ പങ്കെടുത്തു. ശ്രീവിദ്യാധിരാജ ചട്ടമ്പിസ്വാമി സേവാ സംഘത്തിന്റെ സംസ്ഥാന കൂട്ടായ്മ നടത്താനും അതിന്റെ കൺവീനറായി മണക്കാട് ബാബുരാജിനെയും യോഗം തീരുമാനിച്ചു.