
ചിറയിൻകീഴ്: ചിറയിൻകീഴ് പെർഫോമൻസ് യൂണിറ്റിന് കീഴിലുള്ള 15 പഞ്ചായത്തുകളിലെ തിരത്തെടുക്കപ്പെട്ട ജനപ്രതിനിധികളുടേയും ഉദ്യോഗസ്ഥരുടേയും ഇടയിൽ നടത്തിയ ജനകീയം 2022 ക്വിസ് മത്സരത്തിൽ ചിറയിൻകീഴ് ഗ്രാമപഞ്ചായത്തിന് ഒന്നാം സ്ഥാനം.രണ്ടാം സ്ഥാനം അഞ്ചുതെങ്ങ് ഗ്രാമപഞ്ചായത്തും മൂന്നാം സ്ഥാനം കടയ്ക്കാവൂർ ഗ്രാമപഞ്ചായത്തും കരസ്ഥമാക്കി.വിജയികൾക്കുള്ള സമ്മാനം ചിറയിൻകീഴ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.മുരളി വിതരണം ചെയ്തു. പെർഫോമൻസ് സൂപ്രണ്ട് ജി.ശ്രീകുമാർ അദ്ധ്യക്ഷത വഹിച്ചു.അരുൺ കുമാർ ജെ.പി, ദീപ.വി, ഷിബു.ആർ, ശ്രീദേവി തുടങ്ങിയവർ പങ്കെടുത്തു.