jodo-yatra

രാഹുൽഗാന്ധി പ്രമുഖരുമായി സംവദിക്കും,

കേരളത്തിൽ പാറശാല മുതൽ നിലമ്പൂർ വരെ

തിരുവനന്തപുരം: 'ഒരുമിക്കുന്ന ചുവടുകൾ, ഒന്നാകുന്ന രാജ്യം" എന്ന മുദ്രാവാക്യമുയർത്തി കന്യാകുമാരി മുതൽ കാശ്മീർ വരെ നടത്തുന്ന ഭാരത് ജോഡോ പദയാത്രയ്ക്കിടയിൽ സമൂഹത്തിന്റെ നാനാതുറയിലുള്ള പ്രമുഖരുമായി കോൺഗ്രസ് മുൻ അദ്ധ്യക്ഷൻ രാഹുൽഗാന്ധി സംവദിക്കും.

സെപ്തംബർ ഏഴിന് കന്യാകുമാരിയിലെ ഗാന്ധി കൽമണ്ഡപത്തിൽ നിന്നാണ് യാത്രാരംഭം. 150 ദിവസം നീളുന്ന പദയാത്ര 12 സംസ്ഥാനങ്ങളിലൂടെ 3570 കിലോമീറ്റർ കടന്നുപോകും. ജനുവരി 30നാണ് കാശ്മീരിൽ സമാപനം. 22 നഗരങ്ങളിൽ റാലികളുണ്ടാകും. ദിവസവും 25 കിലോമീറ്റർ പദയാത്ര സഞ്ചരിക്കും. പാറശാല മുതൽ നിലമ്പൂർ വരെ 19 ദിവസമായി 475 കിലോമീറ്റർ ദൂരമാണ് കേരളത്തിലെ പര്യടനം. സെപ്തംബർ 11മുതൽ 29വരെ. യാത്ര കടന്നുപോകുന്ന ഓരോ ജില്ലയിലും സമാപന ദിവസം പൊതുസമ്മേളനമുണ്ടാകും. പാറശാല മുതൽ തൃശൂർ വരെ ദേശീയപാത വഴിയും, തൃശൂർ മുതൽ നിലമ്പൂർ വരെ സംസ്ഥാനപാത വഴിയുമാണ് സഞ്ചാരം.

43 അസംബ്ലി മണ്ഡലങ്ങൾ,

12 ലോക്‌സഭാ മണ്ഡലങ്ങൾ

43 അസംബ്ലി മണ്ഡലങ്ങളിലൂടെയും 12 ലോക്‌സഭാ മണ്ഡലങ്ങളിലൂടെയും ജാഥ നീങ്ങും. പാറശാല, നെയ്യാറ്റിൻകര, ബാലരാമപുരം, നേമം, തിരുവനന്തപുരം, കഴക്കൂട്ടം, ആറ്റിങ്ങൽ, ചാത്തന്നൂർ, ഇരവിപുരം, കൊല്ലം, ചവറ, കരുനാഗപ്പള്ളി, കായംകുളം, ഹരിപ്പാട്, അമ്പലപ്പുഴ, ആലപ്പുഴ, ചേർത്തല, അരൂർ, ഇടപ്പള്ളി, കൊച്ചി, ആലുവ, അങ്കമാലി, ചാലക്കുടി, പുതുക്കാട്, ഒല്ലൂർ, തൃശൂർ, വടക്കാഞ്ചേരി, വള്ളത്തോൾനഗർ, ഷൊർണൂർ, പട്ടാമ്പി, പെരിന്തൽമണ്ണ, വണ്ടൂർ, നിലമ്പൂർ പ്രദേശങ്ങളിലൂടെ നീങ്ങും. തലസ്ഥാനജില്ലയിൽ 11 മുതൽ 14 വരെ. 14ന് ഉച്ചയ്ക്ക് കൊല്ലം ജില്ലയിലേക്ക്. 15, 16 തീയതികളിൽ കൊല്ലം ജില്ല. 17 മുതൽ 20വരെ ആലപ്പുഴ. 21, 22 എറണാകുളം. 23 മുതൽ 25വരെ തൃശൂർ. 26, 27 ഉച്ചവരെ പാലക്കാട്. 27ന് ഉച്ച കഴിഞ്ഞ് മലപ്പുറത്തേക്ക്. 28, 29 മലപ്പുറം ജില്ല. തുടർന്ന് കർണാടകയിലേക്ക്. യാത്രയിൽ 300 അംഗങ്ങൾ. എ.ഐ.സി.സി നിശ്ചയിക്കുന്ന 100 സ്ഥിരാംഗങ്ങൾ കന്യാകുമാരി മുതൽ കാശ്മീർ വരെയുണ്ടാകും. യാത്ര പോകുന്ന സംസ്ഥാനങ്ങളിൽ നിന്ന് തിരഞ്ഞെടുത്ത നൂറംഗങ്ങളും, യാത്ര കടന്നുപോകാത്ത സംസ്ഥാനങ്ങളിൽ നിന്നുള്ള നൂറംഗങ്ങളും.

30ന് നേതൃയോഗം

ജാഥാപ്രവർത്തനങ്ങൾക്ക് അന്തിമരൂപം നൽകാൻ ഈ മാസം 30ന് കെ.പി.സി.സി ആസ്ഥാനത്ത് പ്രസിഡന്റ് കെ. സുധാകരന്റെ അദ്ധ്യക്ഷതയിൽ നേതൃയോഗം ചേരും. എ.ഐ.സി.സി ജനറൽസെക്രട്ടറിമാരായ കെ.സി. വേണുഗോപാൽ, താരിഖ് അൻവർ, യാത്രയുടെ ദേശീയ കോ-ഓർഡിനേറ്റർ ദിഗ്വിജയ് സിംഗ്, എ.ഐ.സി.സി മാദ്ധ്യമവിഭാഗം ജനറൽസെക്രട്ടറി ജയറാം രമേശ് തുടങ്ങിയവർ പങ്കെടുക്കും.

കെ.​പി.​സി.​സി​
ഓ​ഫീ​സിൽ
ഓ​ഫീ​സ് ​തു​റ​ന്നു

തി​രു​വ​ന​ന്ത​പു​രം​:​ ​ഭാ​ര​ത് ​ജോ​ഡോ​ ​യാ​ത്ര​യു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട​ ​വി​വ​ര​ങ്ങ​ൾ​ക്കാ​യി​ ​കെ.​പി.​സി.​സി​ ​ആ​സ്ഥാ​ന​ത്തെ​ ​സ്വാ​ഗ​ത​സം​ഘം​ ​ഓ​ഫീ​സി​ലെ​ 0471​-​ 3573268​ ​എ​ന്ന​ ​ഫോ​ൺ​ ​ന​മ്പ​രി​ൽ​ ​ബ​ന്ധ​പ്പെ​ടാ​വു​ന്ന​താ​ണെ​ന്ന് ​ജ​ന​റ​ൽ​സെ​ക്ര​ട്ട​റി​ ​ടി.​യു.​ ​രാ​ധാ​കൃ​ഷ്ണ​ൻ​ ​അ​റി​യി​ച്ചു.

ജ​ന​ദ്റോ​ഹ​ ന​ട​പ​ടി​കൾ
തു​റ​ന്നു​കാ​ട്ടു​മെ​ന്ന് ​കൊ​ടി​ക്കു​ന്നിൽ

തി​രു​വ​ന​ന്ത​പു​രം​:​ ​ഭാ​ര​ത് ​ജോ​ഡോ​ ​യാ​ത്ര​യി​ൽ​ ​കേ​ന്ദ്ര​ത്തി​ന്റെ​ ​ജ​ന​ദ്റോ​ഹ​ന​യ​ങ്ങ​ളും​ ​സം​സ്ഥാ​ന​ ​സ​ർ​ക്കാ​രി​ന്റെ​ ​ഭ​ര​ണ​പ​രാ​ജ​യ​വും​ ​അ​ഴി​മ​തി​യും​ ​തു​റ​ന്നു​കാ​ട്ടു​മെ​ന്ന് ​കെ.​പി.​സി.​സി​ ​വ​ർ​ക്കിം​ഗ് ​പ്ര​സി​ഡ​ന്റും​ ​ഭാ​ര​ത് ​ജോ​ഡോ​ ​യാ​ത്ര​ ​സം​സ്ഥാ​ന​ ​കോ​-​ഓ​ർ​ഡി​നേ​റ്റ​റു​മാ​യ​ ​കൊ​ടി​ക്കു​ന്നി​ൽ​ ​സു​രേ​ഷ് ​എം.​പി​ ​വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ​ ​പ​റ​ഞ്ഞു.​
കേ​ര​ള​ത്തി​ൽ​ ​കെ.​പി.​സി.​സി​ ​പ്ര​സി​ഡ​ന്റ് ​കെ.​ ​സു​ധാ​ക​ര​ൻ,​പ്ര​തി​പ​ക്ഷ​നേ​താ​വ് ​വി.​ഡി.​ ​സ​തീ​ശ​ൻ,​ഉ​മ്മ​ൻ​ ​ചാ​ണ്ടി,​ര​മേ​ശ് ​ചെ​ന്നി​ത്ത​ല​ ​എ​ന്നി​വ​ർ​ ​യാ​ത്ര​യു​ടെ​ ​നേ​തൃ​ത്വം​ ​വ​ഹി​ക്കു​മെ​ന്നും​ ​അ​ദ്ദേ​ഹം​ ​പ​റ​ഞ്ഞു.​ ​വി.​ടി.​ ​ബ​ൽ​റാം,​കെ.​ ​ജ​യ​ന്ത്,​വി.​ ​പ്ര​താ​പ​ച​ന്ദ്ര​ൻ​ ​എ​ന്നി​വ​രും​ ​വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ​ ​പ​ങ്കെ​ടു​ത്തു.