വിതുര: വിതുര കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ബ്രഹ്മ ചാരിറ്റബിൾ സൊസൈറ്റിയുടെ നേതൃത്വത്തിൽ വിതുര ഗവൺമെന്റ് താലൂക്ക് ആശുപത്രിയിൽ സീലിംഗ്ഫാനുകൾ വാങ്ങി നൽകി. വിതുര പഞ്ചായത്ത് പ്രസിഡന്റ് വി.എസ്.ബാബുരാജ്, മെഡിക്കൽ ഒാഫീസർ ഡോ.എം.ഡി. ശശിക്ക് ഫാനുകൾ കൈമാറി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് മഞ്ജുഷാ ആനന്ദ്, പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്മാരായ മേമലവിജയൻ, നീതുരാജീവ്, ചേന്നൻപാറ വാർഡ്മെമ്പർ മാൻകുന്നിൽപ്രകാശ്, ബ്രഹ്മ ചാരിറ്റബിൾ സൊസൈറ്റി പ്രസിഡന്റ് ഡി. വിനുകുമാർ, സെക്രട്ടറി വിശാഖ്,ട്രഷറർ സുജീന്ദ്രൻ, വൈസ് പ്രസിഡന്റ് സുരേഷ്കുമാർ, ഗിരീഷ് കുമാർ, കൃഷ്ണപ്രസാദ്,വിഷ്ണു,സുനിത,സുരേഷ് എന്നിവർ പങ്കെടുത്തു.