വിതുര:ചായം ശ്രീഭദ്രകാളിക്ഷേത്രത്തിലെക്ഷേത്രത്തിലെ ആയില്യപൂജ ഇന്ന് രാവിലെ 9ന് ക്ഷേത്ര മേൽശാന്തി എസ്.ശംഭപോറ്റിയുടെ കാർമ്മികത്വത്തിൽ നടക്കുമെന്ന് ക്ഷേത്രകമ്മിറ്റി പ്രസിഡന്റ് കെ.ജെ.ജയചന്ദ്രൻനായരും സെക്രട്ടറി എസ്.സകേഷ്‌കുമാറും അറിയിച്ചു.വിതുര ശ്രീമഹാദേവർക്ഷേത്രം,ചായം അരുവിക്കരമൂല ശ്രീസുബ്രഹ്മണ്യസ്വാമിക്ഷേത്രം ,വിതുര ശ്രീകൃഷ്ണസ്വാമിക്ഷേത്രം,കുളമാൻകോട് ശ്രീമഹാദേവർക്ഷേത്രം,ചെറ്റച്ചൽ മേലാംകോട് ശ്രീദേവീക്ഷേത്രം,ആനപ്പെട്ടി ശ്രീകൃഷ്ണസ്വാമിക്ഷേത്രം,മരുതാമല ഗണപതിക്ഷേത്രം,മക്കി ശ്രീധർമ്മശാസ്താക്ഷേത്രം,ആനപ്പാറ മുല്ലച്ചിറ ശ്രീകൃഷ്ണസ്വാമിക്ഷേത്രം,കല്ലാർ ശ്രീമാരിയമ്മൻ ക്ഷേത്രം,തൊളിക്കോട് ആടാംമൂഴി ശ്രീബാലഭദ്രാദേവിക്ഷേത്രം,വിതുര മുടിപ്പുരദേവീക്ഷേത്രം,കുളമാൻകോട് ശ്രീമഹാദേവക്ഷേത്രം,ചെറ്റച്ചൽ മേലാംകോട് ദേവീക്ഷേത്രം, എന്നീ ക്ഷേത്രങ്ങളിലും ആയില്യപൂജ ഉണ്ടാകും.