general

ബാലരാമപുരം:ഇന്ത്യയുടെ അഖണ്ഡതയും മതേതരത്വവും സംരക്ഷിക്കാൻമതേതര ഇന്ത്യയെന്ന ഭരണഘടന തത്വത്തെ പിച്ചിച്ചീന്തി രാജ്യത്തെ മതാധിഷ്ഠിതമാക്കി മാറ്റുന്നതിനെയും അഖണ്ഡതയെ വെല്ലുവിളിക്കുന്ന ക്രൂരമായ നീക്കത്തെയും എതിർത്തു തോൽപിക്കാനാണ് രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജേഡോ യാത്രയുടെ ലക്ഷ്യമെന്ന് കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ.ജി.സുബോധൻ പറഞ്ഞു.യാത്രയുടെ വിജയത്തിനായി കോൺഗ്രസ്‌ കോട്ടു കാൽ മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മണ്ഡലം പ്രസിഡന്റ്‌ വട്ടവിള വിജയൻ അദ്ധ്യക്ഷത വഹിച്ചു. നേതാക്കളായ കുഴിവിള ശശി, വിനോദ് കോട്ടു കാൽ, ശിവൻ, കുഴിവിള സുരേന്ദ്രൻ, ശശി, സജി, ഗിരിജ, ബിനു തുടങ്ങിയവർ പ്രസംഗിച്ചു.