നെയ്യാറ്റിൻകര: തിരുവനന്തപുരം ലത്തീൻ അതിരൂപത നയിക്കുന്ന തീരദേശസംരക്ഷണ സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഇന്ന് രാവിലെ 10.30ന് നെയ്യാറ്റിൻകര രൂപത അദാനിപോർട്ടിലേക്ക് റാലി നടത്തും.നെയ്യാറ്റിൻകര രൂപതാദ്ധ്യക്ഷൻ ബിഷപ്പ് വിൻസെന്റ് സാമുവൽ റാലിക്ക് നേതൃത്വം നൽകും.രൂപതയിലെ എല്ലാ വൈദികരും,സന്യസ്തരും,രൂപതാ ശുശ്രൂഷാ സമിതികളുടെയും സംഘടനകളുടെയും എക്സിക്യൂട്ടീവ് അംഗങ്ങളും രൂപതാ പാസ്റ്ററൽ കൗൺസിൽ അംഗങ്ങളും,രൂപതാ ആനിമേഷൻ ടീം അംഗങ്ങളും,നെയ്യാറ്റിൻകര രൂപതയിലെ 276 ഇടവകയിൽ നിന്നും 10 പേരടങ്ങുന്ന സംഘങ്ങളും റാലിയിൽ പങ്കെടുക്കും.