
മുടപുരം: കിഴുവിലം ഗ്രാമപഞ്ചായത്തിലെ കോൺഗ്രസ് സൗഹൃദ കൂട്ടായ്മയുടെ നേതൃത്വത്തിൽ പ്രതിഭാ സംഗമം പുളിമൂട് ഇമാബി ദർബാർ ഹാളിൽ അടൂർ പ്രകാശ് എം.പി ഉദ്ഘാടനം ചെയ്തു. മുൻ പഞ്ചായത്ത് പ്രസിഡന്റ് എ. അൻസാർ അദ്ധ്യക്ഷത വഹിച്ചു. പനയത്തറ ഷെരീഫ് സ്വാഗതം പറഞ്ഞു. ഗ്രാമപഞ്ചായത്ത് അംഗം അനീഷ്, മുൻപഞ്ചായത്ത് അംഗം ജി. സന്തോഷ്കുമാർ, ഡി. ബാബുരാജ്, പനയത്തറ ലൈല, അജു കൊച്ചാലുംമൂട്, മുൻ പഞ്ചായത്ത് അംഗങ്ങളായ ശശിധരൻ നായർ, കുഞ്ഞു ശങ്കരൻ, സൈനം ബീവി, മഞ്ചു പ്രദീപ്, ഷാജഹാൻ, താരാ തങ്കൻ, മിനി, സതി കുഞ്ഞു ശങ്കരൻ എന്നിവർ സംസാരിച്ചു. കോൺഗ്രസ് നേതാക്കളായ സാദിക്, പി.ജി. പ്രദീപ്, ശ്രീധരൻ, ശിവദാസൻ നായർ, റഹിം, ഉമാ മഹേശ്വരൻ, താഹ, കുഞ്ഞി, രവീന്ദ്രൻ പിള്ള, ഉഷാ മോഹൻ, സെൻകുമാർ തുടങ്ങിയവർ നേതൃത്വം നൽകി. പഞ്ചായത്തിലെ എസ്.എസ്.എൽ.സി, ഹയർ സെക്കൻഡറി പരീക്ഷകളിൽ ഫുൾ എ പ്ലസ് നേടിയ വിദ്യാർത്ഥികളെയും ഈ വർഷം എം.ബി.ബി.എസ് ബിരുദം നേടിയ ഡോ. ശംഭു, ഡോ. ആഷിക് കലാം, ഡിഗ്രി പരീക്ഷകളിൽ 3-ാം റാങ്ക് നേടിയ ഗംഗാ ലാൽ, നന്ദന. ആർ, ഏഴാം റാങ്ക് നേടിയ കീർത്തി വിജയകുമാർ, പി.എച്ച്.ഡി നേടിയ രാജിമോൾ, പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയതിന് ദുബായ് ഗവ. ഗോൾഡൻ വിസ നൽകി ആദരിച്ച ഫെറാസ് മുഹമ്മദ് ജാഫർ, പ്ലസ് ടു വിന് ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിൽ 1200-ൽ 1199 നേടി ഒന്നമതെത്തിയ പാർവതി.വി.പി, 1200-ൽ 1198 മാർക്ക് നേടിയ അഭില, മാദ്ധ്യമ പ്രവർത്തകൻ സാജിർ മാമം എന്നിവരെ ആദരിച്ചു.