-onam-chantha
ONAM CHANTHA

തിരുവനന്തപുരം: തദ്ദേശ സ്ഥാപനങ്ങളുമായി സഹകരിച്ച് കുടുംബശ്രീ നടത്തുന്ന ഓണച്ചന്തകൾ സെപ്തംബർ ഒന്നു മുതൽ. സി.ഡി.എസ്,​ ജില്ലാ തലങ്ങളിലുൾപ്പെടെ 1084 വിപണന മേളകൾ സംഘടിപ്പിക്കും. ഇതിനായുള്ള തയാറെടുപ്പ്,സംഘാടനം,സാമ്പത്തിക സഹായം എന്നിവ സംബന്ധിച്ച് കുടുംബശ്രീ എക്സിക്യുട്ടീവ് ഡയറക്ടർ മാർഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു. മൂന്നു മുതൽ അഞ്ചു ദിവസം വരെയാണ് ഓണച്ചന്ത.

ജില്ലാമിഷൻ സംഘടിപ്പിക്കുന്ന സി.ഡി.എസ്‌ തല മേളകൾക്കാണ് ഈ വർഷം മുൻതൂക്കം. ജില്ലാതലത്തിൽ ഒരു ലക്ഷവും​​​ നഗര സി.ഡി.എസ് തലത്തിൽ 15,000 രൂപയും ഗ്രാമപഞ്ചായത്ത് തലത്തിൽ 12,000 രൂപയും വീതം കുടുംബശ്രീ നൽകും.

ന്യായവിലയ്ക്ക് ഉത്പന്നങ്ങൾ വിൽക്കാനും അയൽക്കൂട്ടങ്ങളിൽ നിന്നുള്ള ഉത്പന്നങ്ങൾ മേളകളിലെത്തിച്ച് സംരംഭകർക്ക് വരുമാനം ലഭ്യമാക്കാനും കുടുംബശ്രീ ലക്ഷ്യമിടുന്നു.
കാർഷിക സൂക്ഷ്മസംരംഭ മേഖലയിലുള്ള എല്ലാ വ്യക്തിഗത,​ഗ്രൂപ്പ് സംരംഭകരുടെയും പങ്കാളിത്തം ഓണച്ചന്തയിൽ ഉറപ്പാക്കും. പ്രത്യേക ബില്ലിംഗ് സംവിധാനവും ഉണ്ടാകും. സപ്‌ളൈകോയുടെ നേതൃത്വത്തിലുള്ള മേളകളിലും കുടുംബശ്രീ സ്റ്റാളുകൾ പ്രവർത്തിക്കും.