books

തിരുവനന്തപുരം: ചെമ്പഴന്തി ശ്രീനാരായണ കോളേജിൽ റൂസാ ധനസഹായത്തോടെയുള്ള ലൈബ്രറി മന്ദിരത്തിന്റെ ശിലാസ്ഥാപനവും സമ്മേളന ഉദ്ഘാടനവും നാളെ രാവിലെ 10.30ന് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ നിർവഹിക്കും. മൾട്ടി ജിം ഉദ്ഘാടനം എസ്.എൻ.ഡി.പി യോഗം പത്രാധിപർ കെ.സുകുമാരൻ സ്മാരക യൂണിയൻ പ്രസിഡന്റ്‌ ഡി.പ്രേംരാജ് നിർവഹിക്കും.എസ്. എൻ കോളേജ് പ്രിൻസിപ്പൽ ഡോ.രാഖി.എ.എസ് അദ്ധ്യക്ഷത വഹിക്കും.എസ്.എൻ ട്രസ്റ്റ് ട്രഷറർ ഡോ. ജി. ജയദേവൻ, എസ്. എൻ ട്രസ്റ്റ് ബോർഡ് മെമ്പർ ചെമ്പഴന്തി ജി. ശശി, എസ്. എൻ ട്രസ്റ്റ് സ്‌പെഷ്യൽ ഓഫീസർ ഡോ. ആർ. രവീന്ദ്രൻ, ഡോ. ഉത്തര സോമൻ, പി.ടി. എ സെക്രട്ടറി ടി. അഭിലാഷ്, ഓഫീസ് സൂപ്രണ്ട് എം. എൻ. സാബു, ഫിസിക്കൽ എഡ്യുക്കേഷൻ വിഭാഗം തലവൻ ഡോ. എം.ജെ മനോജ്, റൂസ കൺവീനർ ഡോ. ബിജു ആർ. തുടങ്ങിയവർ പങ്കെടുക്കും.