covid19-

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് ആശുപത്രികളിൽ ചികിത്സതേടുന്നവരുടെ എണ്ണത്തിൽ ഗണ്യമായ കുറവ്. പ്രതിദിന രോഗികളുടെ എണ്ണത്തിലും വലിയ വർദ്ധനയില്ല. കഴിഞ്ഞ ഒരാഴ്ചത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 8.65 ശതമാനം. വാക്സിൻ രണ്ടുഡോസ് സമൂഹത്തിൽ വ്യാപകമായതിന്റെ ഫലമായി ജലദോഷ പനിപോലെ കൊവിഡ് വന്നുപോകുന്നുവെന്നാണ് ആരോഗ്യ രംഗത്തെ വിദഗ്ദ്ധരുടെ വിലയിരുത്തൽ. ഈമാസം ഇതുവരെ 264 മരണങ്ങൾ റിപ്പോർട്ട് ചെയ്തു. കഴിഞ്ഞമാസം 461 മരണങ്ങളും. പ്രായമായവരാണ് കൊവിഡ് ബാധിച്ച് മരിക്കുന്നവരിലേറെയും.