വെള്ളറട: കുറ്റിയായണിക്കാട് ശ്രീ ഭദ്രകാളി ദേവീ ക്ഷേത്രത്തിൽ ബലാലായ പ്രതിഷ്ഠ 29ന് നടക്കും. ദേവ പ്രശ്നങ്ങളുടെ അടിസ്ഥാനത്തിൽ നടക്കുന്ന ക്ഷേത്ര പുനരുദ്ധാരണത്തിന്റെ ഭാഗമായാണ് ബലാലായ പ്രതിഷ്ഠയും അനുബന്ധ ചടങ്ങുകളും നടക്കുന്നത്. 29ന് രാവിലെ 5.30ന് ആചാര്യ വരണം,​ 6ന് പുണ്യാഹം,​ 6.30ന് മഹാഗണപതി ഹോമം,​ തുടർന്ന് പ്രസാദ ശുദ്ധി ക്രിയകൾക്കുശേഷം ബലാലായ പ്രതിഷ്ഠ. വൈകിട്ട് സന്ധ്യാ ദീപാരാധന,​ പ്രസാദ വിതരണം എന്നിവ നടക്കും.ക്ഷേത്ര തന്ത്രി കൂട്ടപ്പന വാസുദേവൻ രാജ്കുമാർ നേതൃത്വം നൽകും.