vld-1

വെള്ളറട: നിർദ്ദനയായ വീട്ടമ്മ അർബുദ രോഗ ചികിത്സയ്ക്കായി കരുണ തേടുന്നു. ഒറ്റശേഖരമംഗം വാഴിച്ചൽ നാങ്കുമണ്ണടി കിഴക്കിൻ കര വീട്ടിൽ ശ്രീകുമാരി (36) ആണ് ക്യാൻസർ ബാധിതയായി ചികിത്സയ്ക്കായി കനിവ് തേടുന്നത്. ഭർത്താവ് 9 വർഷങ്ങൾക്കു മുമ്പ് ഉപേക്ഷിച്ചു പോയി .പത്താം ക്ലാസ് വിദ്യാർത്ഥിയായ ഒരു മകനുണ്ട്. വൃദ്ധരായ മാതാപിതാക്കളും ഒപ്പമുണ്ട്. വിവിധ ഷോപ്പുകളിൽ സെയിൽ ഗേളായി ജോലി ചെയ്ത് ലഭിക്കുന്ന തുശ്ചമായ വരുമാനത്തിലാണ് കുടുംബത്തിന്റെ മുഴുവൻ ചെലവ് നോക്കയിരുന്നത്. ഏഴു മാസങ്ങൾക്കു മുമ്പ് രോഗം കണ്ടെത്തിയത്. അപ്പോഴേക്കും രണ്ടാം ഘട്ടം കടന്നിരുന്നു. കീമോ തെറാപ്പിക്കും റേഡിയേഷൻ ചികിത്സയ്ക്കുമൊപ്പം അടിയന്തരമായി സർജറിയും ആവശ്യമാണ്. ലക്ഷങ്ങൾ ചെലവുള്ള സർജറിക്ക് നിത്യവൃത്തിക്കു പോലും വകയില്ല. അടിയന്തിര സർജറി തന്നെയാണ് വിദഗ്ദ്ധ ഡോക്ടർമാർ നിർദ്ദേശിച്ചിരിക്കുന്നത്. സഹായത്തിനായി കാട്ടാക്കട ഇന്ത്യൻ ബാങ്കിലെ ശാഖയി അകൗണ്ട് ആരംഭിച്ചിട്ടുണ്ട്. അകൗണ്ട് നമ്പർ 6392391718,ഐ.എഫ്.എസ്.സി കോഡ് IDIB000K254 എന്ന അക്കൗണ്ടിലേക്കോ 7594081090 എന്ന ഗൂഗിൾ പേ അക്കൗണ്ടിലേക്കോ നൽകാം.