പാറശാല: ചെങ്കവിള ശ്രീ മഹാഗണപതി ക്ഷേത്രത്തിലെ ചതുർത്ഥി മഹോത്സവം 28ന് കൊടിയേറി സെപ്തംബർ 1ന് സമാപിക്കും.പതിവ് പൂജകൾക്ക് പുറമെ എല്ലാ ദിവസവും രാവിലെ 4.45ന് നിർമ്മാല്യ ദർശനം, 5ന് അഷ്ടദ്രവ്യ മഹാഗണപതി ഹോമം, ഉച്ചയ്ക്ക് 12ന് വിശേഷാൽ അലങ്കാര ദീപാരാധന, 12.30ന് സമൂഹസദ്യ, വൈകിട്ട് 6.30ന് സന്ധ്യാ ദീപാരാധന. 28ന് രാവിലെ ബിംബ ശുദ്ധി, വിഗ്രഹശുദ്ധി, പാലഭിഷേകം, പ്രഭാത പൂജ, അലങ്കാര പൂജ, 8.30ന് കലശപൂജ, 10ന് തൃക്കൊടിയേറ്റ്,11ന് കലശാഭിഷേകം, വൈകിട്ട് 5.30ന് ഭഗവതി സേവ. 29ന് വൈകിട്ട് 5ന് ദേവീ പൂജ, 5.30ന് കളരിപ്പയറ്റ്. 30ന് രാവിലെ 8.30ന് നാഗർ പൂജ, വൈകിട്ട് 6ന് ഭജന, 7.30ന് നൃത്തം. 31ന് വിനായക ചതുർത്ഥി. ദിവസവും രാവിലെ 7.15ന് മഹാമൃത്യുഞ്ജയ ഹോമം, 8.30ന് കൂട്ടപ്പൊങ്കാല, 10ന് നവാഭിഷേകം, വൈകിട്ട് 5.30ന് ഐശ്വര്യ പൂജ, രാത്രി 7.15ന് പുഷ്പാഭിഷേകം, 8.30ന് ഗാനമേള. സെപ്തംബർ 1ന് പതിവ് പൂജകൾക്ക് പുറമെ ഉച്ചയ്ക്ക് 11.30 ന് തൃക്കൊടിയിറക്ക്.