p

കടയ്ക്കാവൂർ:വക്കം ഖാദർ അനുസ്മരണ വേദിയുടെ നേതൃത്വത്തിൽ ആസാദി ജ്വാല പ്രയാണിന്റെ ഭാഗമായി അഞ്ചുതെങ്ങ് കലാപത്തെയും സമര നായകരെയും അനുസ്മരിച്ചു കൊണ്ട് സംഘടിപ്പിച്ച വീരേതിഹാസ സ്മരണ ജ്വാല അഞ്ചുതെങ്ങ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി.ലൈജു ഉദ്ഘാടനം ചെയ്തു.വക്കം ഖാദർ അനുസ്മരണ വേദി ചെയർമാൻ എം.എ.ലത്തീഫ് സ്മരണ ജ്വാല തെളിച്ചു. കലാപത്തിന്റെ മുന്നൂറാം വാർഷികത്തെ അനുസ്മരിപ്പിച്ച് 300 തിരിനാളങ്ങൾ കോട്ടയ്ക്ക് മുന്നിൽ തെളിച്ചു. ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ജോസ് നിക്കോളാസ്,ശ്രീ ചന്ദ്,ബിജു,പൊതുപ്രവർത്തകരായ സക്കീർ,മോനിഷ്,അനീസ്,സജീർ ജന്മിമുക്ക്,ഷാജി,ഷൈജു,ഹബീബ് എന്നിവർ നേതൃത്വം നൽകി.