kt-jaleel

തിരുവനന്തപുരം: തല പോയാലും ഒരാളെയും കുഴപ്പത്തിലാക്കില്ലെന്നും 101 ശതമാനം തന്നെ വിശ്വസിക്കാമെന്നും കെ.ടി. ജലീലിന്റെ ഫേസ് ബുക്ക് പോസ്റ്റ്. നിയമസഭയിൽ മുൻ മന്ത്രി കെ.കെ. ശൈലജ നടത്തിയ ആത്മഗതത്തിന് മറുപടി ആയാണ് പോസ്റ്റിട്ടത്. ചൊവ്വാഴ്ച നിയമസഭയിൽ ലോകായുക്ത നിയമ ഭേദഗതി ബില്ലിന്റെ ചർച്ചയിൽ കെ.കെ. ശൈലജ സംസാരിക്കുന്നതിനിടെ ജലീൽ ഇടപെടിട്ടിരുന്നു. ഈ സമയത്തായിരുന്നു ശൈലജയുടെ ആത്മഗതം.