inde

നെയ്യാറ്റിൻകര: ഇന്റഗ്രൽ ഡെവലപ്മെന്റ് സൊസൈറ്റിയും കാരിത്താസ് ഇന്ത്യയും സംയുക്തമായി നിഡ്സിന്റെ കീഴിൽ പ്രവർത്തിക്കുന്ന ഭിന്നശേഷി സ്വയം സഹായ സംഘങ്ങളിലെ സെറിബ്രൽ പാൾസി ബാധിതരായ കുട്ടികളുടെ മാതാപിതാക്കൾക്ക് സ്വയം തൊഴിൽ സംരംഭ ധനസഹായ വിതരണം ചെയ്തു. 15 കുട്ടികളുടെ രക്ഷകർത്താക്കൾക്ക് ചെറുകിട സംരംഭം ആരംഭിക്കുന്നതിന് വേണ്ടി 20000 രൂപ വീതമാണ് ധനസഹായം നൽകിയത്. കേരള സംസ്ഥാന വികലാംഗക്ഷേമ കോർപ്പറേഷൻ ചെയർപേഴ്സൺ അഡ്വ. ജയഡാളി ഉദ്ഘാടനം ചെയ്തു.

നെയ്യാറ്റിൻകര ലത്തീൻ രൂപത വികാരി ജനറൽ ജി. ക്രിസ്തുദാസ് അദ്ധ്യക്ഷത വഹിച്ചു. നിഡ്സ് ഡയറക്ടർ ഫാ.രാഹുൽ ബി.ആന്റോ ആമുഖസന്ദേശം നൽകി. മര്യാപുരം വാർഡ് മെമ്പർ നിഷ, കമ്മീഷൻ സെക്രട്ടറിമാരായ ഡെന്നിസ് മണ്ണൂർ, ക്ലീറ്റസ്., ദേവദാസ്, പ്രോജക്ട് ഓഫീസർ മൈക്കിൾ, അസി.പ്രോജക്ട് ഓഫീസർ ബിജു ആന്റണി, നെയ്യാറ്റിൻകര മേഖല ആനിമേറ്റർ ബീന കുമാരി, അസോസിയേഷൻ പ്രസിഡന്റ് തങ്കമണി, ഫ്രാൻസിസ്, സി.ബി.ആർ ആനിമേറ്റർമാരായ ശശികുമാർ, ജയരാജ് എന്നിവർ പങ്കെടുത്തു.