തിരുവനന്തപുരം:രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ പദയാത്രയുടെ വഞ്ചിയൂർ മണ്ഡലം സ്വാഗത സംഘ രൂപീകരണ കൺവെൻഷൻ യു.ഡി.എഫ് കൺവീനർ എം.എം. ഹസൻ ഉദ്ഘാടനം ചെയ്തു. സ്വാഗത സംഘം ചീഫ് കോഓർഡിനേറ്റർ ഡി.അനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു.കെ.പി.സി.സി മുൻ വൈസ് പ്രസിഡന്റ്‌ ടി.ശരത് ചന്ദ്ര പ്രസാദ്, കെ.പി.സി.സി സെക്രട്ടറി വി.എസ്.ഹരീന്ദ്രനാഥ്, ഡി.സി.സി സെക്രട്ടറി എം.എ.പദ്മകുമാർ, തുലയിൽ ശശി, ബ്ലോക്ക്‌ പ്രസിഡന്റ്‌ പി.പദ്മകുമാർ, ചിത്രാലയം ഹരികുമാർ,വി.വിജയകുമാർ, സുരേഷ്‌കുമാർ ഗിരീഷ്‌കുമാർ എന്നിവർ പങ്കെടുത്തു.