s

തിരുവനന്തപുരം: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് അദ്ധ്യാപക സർവീസ് സംഘടനാ സമരസമിതിയുടെ ആഭിമുഖ്യത്തിൽ സെക്രട്ടേറിയറ്റ് മാർച്ചും ധർണയും നടത്തി.അദ്ധ്യാപക സർവീസ് സംഘടനാ സമരസമിതി ജനറൽ കൺവീനർ ജയശ്ചന്ദ്രൻ കല്ലിംഗൽ ഉദ്ഘാടനം ചെയ്തു. ജീവനക്കാർക്ക് മാസാമാസം ലഭിക്കുന്ന വരുമാനമാണ് സംസ്ഥാനത്തെ ക്രയശേഷിയെ വർദ്ധിപ്പിക്കുന്നതെന്ന് അദ്ധ്യാപക സർവീസ് സംഘടനാ സമരസമിതി ജനറൽ കൺവീനർ ജയശ്ചന്ദ്രൻ കല്ലിംഗൽ പറഞ്ഞു. കെ.ജി.ഒ.എഫ് പ്രസിഡന്റ് ഡോ.കെ.എസ്.സജികുമാർ അദ്ധ്യക്ഷനായി. സമരസമിതി ജില്ലാ കൺവീനർ എം.എം.നജിം സ്വാഗതം പറഞ്ഞു. സമരസമിതി നേതാക്കളായ ജോർജ്ജ് രത്നം (വൈസ് പ്രസിഡന്റ്, എ.കെ.എസ്.ടി.യു) ടി.കെ.അഭിലാഷ് (പ്രസിഡന്റ്, സെക്രട്ടേറിയറ്റ് സ്റ്റാഫ് അസോസിയേഷൻ), ജ്യോതിലാൽ (പ്രസിഡന്റ്, കേരള.ലെജി.സെക്ര.സ്റ്റാഫ് ഫെഡറേഷൻ), പി.ജി.അനന്തകൃഷ്ണൻ (പ്രസിഡന്റ്, കേരള പി.എസ്.സി സ്റ്റാഫ് അസോസിയേഷൻ) എന്നിവർ സംസാരിച്ചു.