arayoor-school

പാറശാല:ആറയൂർ ഗവ.എൽ.വി ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ പ്രവേശനോത്സവം ജില്ലാ പഞ്ചായത്ത്‌ വിദ്യാഭ്യാസ ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ വി.ആർ.സലൂജ ഉദ്‌ഘാടനം ചെയ്തു.പി.ടി.എ പ്രസിഡന്റ് മുരളീധരൻ നായർ ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു.പ്രിൻസിപ്പൽ ഡോ.കെ.ലൈലാസ് സ്വാഗതവും എസ്.എം.സി ചെയർമാൻ ബിനുകുമാർ മുഖ്യ പ്രഭാഷണവും നടത്തി.അദ്ധ്യാ പികമാരായ വിജയറാണി,ജയലതാദേവി,പ്ലസ്‌ ടു പരീക്ഷയിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥിനി അനിത എന്നിവർ സംസാരിച്ചു.ജില്ലാ പഞ്ചായത്തിൽ നിന്ന് സ്കൂളിന് അനുവദിച്ച മൂന്ന് വാട്ടർ പ്യുരിഫെയറുകൾ വി.ആർ.സലൂജ പ്രിൻസിപ്പലിന് കൈമാറി.സ്കൂളിലെ സീനിയർ അസിസ്റ്റന്റ് ഷീജ.വി.എം.മേബിൾ നന്ദി പറഞ്ഞു.