
മംഗലപുരം:എ.എൻ.സി.ടി മംഗലപുരം, തോന്നയ്ക്കൽ മൗലാന അബ്ദുൾ കലാം ആസാദ് ട്രസ്റ്റും മദ്റസ ലൈബ്രറി കമ്മിറ്റിയും സംയുക്തമായി സംഘടിപ്പിച്ച മാനവ മൈത്രി സംഗമവും ട്രസ്റ്റ് ഭൂമി വഖഫും ആധാരം ട്രസ്റ്റ് കമ്മിറ്റിക്ക് കൈമാറലിന്റെയും ഉദ്ഘാടനം കേരള മുസ്ലിം ജമാഅത്ത് കൗൺസിൽ സംസ്ഥാന അദ്ധ്യക്ഷൻ കരമന ബയാർ സാഹിബ് നിർവഹിച്ചു. ട്രസ്റ്റ് ചെയർമാൻ അൽഹാജ് ബദ്റുദ്ദീൻ മൗലവി അദ്ധ്യക്ഷത വഹിച്ചു.സെക്രട്ടറി തോന്നയ്ക്കൽ മൗലവി സബീർ അൽമനാരി സ്വാഗതം പറഞ്ഞു.റിലീഫ്‌കിറ്റ് വിതരണത്തിന്റെ ഉദ്ഘാടനം ഐ.എൻ.സി.ടി മണ്ഡലം പ്രസിഡന്റ് മംഗലപുരം അഡ്വ.ഹാഷിം നിർവഹിച്ചു.ട്രസ്റ്റ് ഭൂമിയുടെ ആധാരം സൈനബ ബീവിയിൽ നിന്ന് ട്രസ്റ്റ് ചെയർമാൻ അൽഹാജ് ബദ്റുദ്ദീൻ മൗലവിയും തോന്നയ്ക്കൽ വാർമെമ്പർ എസ്.ജയയും ചേർന്ന് ഏറ്റുവാങ്ങി. ഖുറാൻ ആലാപന മത്സരത്തിലും ഫുട്ബാൾ ടൂർണമെന്റിൽ ഒന്നും രണ്ടും സ്ഥാനങ്ങൾ കരസ്ഥമാക്കിയ ടീമുകൾക്കും സമ്മാനം നൽകി.തോന്നയ്ക്കൽ വാർഡ് മെമ്പർ എസ്.ജയ,മൗലവി റഈസുൽ ഹിശാമി,റിട്ടയേർഡ് എസ്.ഐ.കബീർ സാഹിബ്,മൗലവി ത്വാഹ അൽഖാസിമി,തോന്നയ്ക്കൽ നസീർ,തോന്നയ്ക്കൽ അൽഅമീൻ മൗലവി,ബീമാപള്ളി സക്കീർ,ശശീന്ദ്രൻ എന്നിവർ സംസാരിച്ചു. പ്രോഗ്രാം കൺവീനർ ദിലീപ് നന്ദി പറഞ്ഞു.