congress

പാറശാല: രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി ഇന്ത്യൻ നാഷണൽ കോൺഗ്രസ് മഞ്ചവിളാകം മണ്ഡലം കമ്മിറ്റിയുടെ സ്വാഗതസംഘം ഓഫീസ് എ.ടി ജോർജ് ഉദ്ഘാടനം ചെയ്തു.മണ്ഡലം പ്രസിഡന്റ് അഡ്വ.മഞ്ചവിളകം ജയകുമാർ അദ്ധ്യക്ഷത വഹിച്ചു.അമ്പലത്തറ ഗോപകുമാർ,കൊല്ലയിൽ രാജൻ,ഡി.ശ്രീകുമാർ,അച്യുതൻ നായർ,ഇലിപ്പോട്ടുകോണം വിജയൻ,കൊല്ലയിൽ ഷാംലാൽ,കുളത്താമ്മൽ സുരേഷ്,ടി.സുരേന്ദ്രൻ,പരക്കുന്ന് ഷിബു എന്നിവർ സംസാരിച്ചു.