തിരുവനന്തപുരം:വിഴിഞ്ഞം സമരത്തിൽ പുറത്ത് നിന്നുള്ളവരാണെന്ന മുഖ്യമന്ത്രിയുടെ പ്രതികരണത്തെ പിന്തുണച്ച്​ എൽ.ഡി.എഫ്​ കൺവീനർ ഇ.പി. ജയരാജൻ.സമരത്തിൽ പങ്കെടുക്കുന്ന ആളുകളെ നോക്കൂ, മുഖ്യമന്ത്രി പറഞ്ഞതിൽ എന്താണ് പിശക് എന്നായിരുന്നു മാദ്ധ്യമങ്ങളോട് ജയരാജന്റെ പ്രതികരണം. വിഴിഞ്ഞം തുറമുഖത്തിനെതിരായ സമരത്തിന്​ പരിഹാരം കാണുന്നതിനുള്ള ചർച്ചകളിൽ ഫലപ്രാപ്തിയുണ്ട്​.സമരക്കാർ ഉന്നയിച്ച അഞ്ച് കാര്യങ്ങളിൽ പരിഹാരമായി​.ഉമ്മൻ ചാണ്ടിയാണ് തുറമുഖം ആരംഭിച്ചത്.ഇത്ര വർഷമായ പദ്ധതി നിറുത്തിവയ്‌ക്കാനാകില്ല. തമിഴ്നാട് കൊണ്ടുപോകേണ്ടിയിരുന്ന പദ്ധതിയാണ് വിഴിഞ്ഞത്തേത്. അതാണ്​ യാഥാർത്ഥ്യമായത്​. മത്സ്യത്തൊഴിലാളികളെ സർക്കാർ സംരക്ഷിക്കുമെന്നും ജയരാജൻ പറഞ്ഞു.