1

പൂവാർ: ശ്രീ വിദ്യാധിരാജ ചട്ടമ്പിസ്വാമി ചാരിറ്റബിൾ മിഷന്റെ നേതൃത്വത്തിൽ ചട്ടമ്പിസ്വാമികളുടെ 169-ാമത് ജന്മദിനാഘോഷം ജീവകാരുണ്യ ദിനമായി ആചരിച്ചു.നെയ്യാറ്റിൻകരയിൽ നടന്ന പൊതുസമ്മേളനം അരുവിപ്പുറം മഠാധിപതി സ്വാമി സാന്ദ്രാനന്ദ ഉദ്ഘാടനം ചെയ്തു. മിഷൻ ചെയർമാർ അഡ്വ.ഇരുമ്പിൽ വിജയൻ അദ്ധ്യക്ഷത വഹിച്ചു. വൈസ് ചെയർമാൻ തിരുമംഗലം സന്തോഷ് സ്വാഗതം പറഞ്ഞു.പാച്ചല്ലൂർ അബ്ദുൾ സലീം മൗലവി അനുസ്മരണ പ്രഭാഷണം നടത്തി.വിജയദാസ്(കേരളകൗമുദി),ആനന്ദ് നായർ(സൂര്യ),മണലൂർ മണികണ്ഠൻ(കവി), പൊരുതൽ ദിലീപ് എന്നിവരെ ആദരിച്ചു. കെ.ആൻസലൻ എം.എൽ.എ,മുനിസിപ്പൽ ചെയർമാൻ പി.കെ.രാജ് മോഹൻ,അഡ്വ.സന്തോഷ് (ബാർ കൗൺസിൽ),നെയ്യാറ്റിൻകര സനൽ(ഡി.സി.സി മുൻ പ്രസിഡന്റ്),എം.എം.ആഷിക് (എസ്.എച്ച്.ആർ ദേശീയ ചെയർമാൻ), നഗരസഭ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ കെ.കെ.ഷിബു, ജോസ് ഫ്രാങ്ക്ളിൻ,അലി ഫാത്തിമ,കൗൺസിലറും വ്യാപാരി വ്യവസായി പ്രസിഡന്റുമായ മഞ്ചത്തല സുരേഷ്,കൗൺസിലർമാരായ കുട്ടപ്പന മഹേഷ്,ഷിബുരാജ് കൃഷ്ണ,ഗോപൻ,ഭൂപണയബാങ്ക് പ്രസിഡന്റ് നാരായണൻ നായർ,പെരിങ്ങമല അജി,അഡ്വ.വേലായുധൻ നായർ, അഡ്വ.പേരൂർക്കട ഹരികുമാർ,അഡ്വ.ബി.ജയചന്ദ്രൻ,അഡ്വ.രഞ്ജിത്ത് ചന്ദ്രൻ,എൻ.കെ.ശശി,ആനന്ദ് നായർ,എസ്.കെ.ജയകുമാർ,അരുവിപ്പുറം ശ്രീകുമാർ,ഡോ.ശബരീനാഥ് രാധാകൃഷ്ണൻ,രഞ്ജിത്ത് കൊല്ലകോണം,ബിനു മരുതത്തൂർ,ക്യാപ്പിറ്റൽ വിജയൻ,എസ്.ശ്രീ ശങ്കർ, അനന്ദു നെല്ലിമൂട്,വി.പി.നായർ,ആറാലുമൂട് ജിനു,നിലമേൽ ഹരികുമാർ തുടങ്ങിയവർ പ്രസംഗിച്ചു.