ss-moorthy

പാറശാല:നെയ്യാറ്റിൻകര താലൂക്കിൽ സമാന്തര വിദ്യാഭ്യാസത്തിന് തുടക്കം കുറിച്ചവരിൽ പ്രമുഖനും ഉദിയൻകുളങ്ങര, നെയ്യാറ്റിൻകര എന്നിവിടങ്ങളിലെ സാഗർ കോളേജിന്റെ പ്രിൻസിപ്പലുമായിരുന്ന വ്ളാത്താങ്കര സാഗർ സദനിൽ എസ്.എസ്.മൂർത്തി (86) നിര്യാതനായി. കേരള കോൺഗ്രസ് ജില്ലാ സെക്രട്ടറിയായും 'കാട'പദ്ധതിയുടെ മെമ്പറായും പ്രവർത്തിച്ചിട്ടുണ്ട്. പരേതയായ രമണിയാണ് ഭാര്യ. മക്കൾ: സാഗർ (എം.ഡി, സോണി മാച്ച് ഫാക്ടറി), സോണി (ഓസ്ട്രേലിയ). മരുമക്കൾ: പ്രീത, ദീപ (ഓസ്ട്രേലിയ). മരണാനന്തര ശുശ്രൂഷ രാവിലെ 9 ന് വീട്ട് വളപ്പിൽ.