തിരുവനന്തപുരം: അഖില ഭാരതീയ വിശ്വകർമ്മ മഹാസഭാ സംസ്ഥാന സമ്മേളനം നാളെയും മറ്റന്നാളുമായി വൈ.എം.സി.എ ഓഡിറ്റോറിയത്തിൽ നടക്കും. നാളെ രാവിലെ 10ന് വനിതാസമ്മേളനത്തിൽ സ്ത്രീ ശാക്തീകരണവും വിശ്വകർമ്മ വനിതകളും എന്ന വിഷയത്തിൽ സെമിനാർ നടക്കും. ഉച്ചയ്‌ക്ക് 2ന് വിശ്വശിൽപികളും വിശ്വകർമ്മ സമുദായവും എന്ന വിഷയത്തിലെ സെമിനാർ എൻ.എ.യു ജനറൽ സെക്രട്ടറി ടി.എൻ.രാജൻ ഉദ്ഘാടനം ചെയ്യും. രതീഷ് തേക്കട മുഖ്യപ്രഭാഷണം നടത്തും. മറ്റന്നാൾ രാവിലെ 10ന് നടക്കുന്ന സമ്മേളനത്തിൽ പ്രമോദ് നാരായൺ എം.എൽ.എ മുഖ്യാതിഥിയാകും. എ.ബി.വി.എം സെക്രട്ടറി ജനറൽ ദിനേശ് ഭായ് ശർമ്മ മുഖ്യപ്രഭാഷണം നടത്തും. മുൻ രാഷ്ട്രപതി ഗ്യാനി സെയിൽസിംഗിന്റെ ചെറുമകൻ ഇന്ദ്രജിത്ത് സിംഗ് ആദരിക്കൽ ചടങ്ങ് ഉദ്ഘാടനം ചെയ്യും. ഉച്ചയ്‌ക്ക് 2ന് പ്രതിനിധി സമ്മേളനം നടക്കും.