
തിരുവനന്തപുരം: വാട്ടർ അതോറിട്ടിയിലെ ശമ്പള പരിഷ്‌കരണ ഉത്തരവ് ഇന്നോ നാളെയോ ഇറങ്ങും. ശമ്പള പരിഷ്‌കരണത്തിന് ബുധനാഴ്ച മന്ത്രിസഭായോഗം അംഗീകാരം നൽകിയിരുന്നു. 2019 ജൂലായ് മുതൽ മുൻകാല പ്രാബല്യത്തോടെയാണ് പരിഷ്‌കരണം. കുറഞ്ഞ ശമ്പളം 23,500 ഉം കൂടിയത് 1.70 ലക്ഷവും ആക്കാനായിരുന്നു മോഹൻദാസ് കമ്മിഷന്റെ ശുപാർശ.