തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ ശ്രീസത്യസായി ഓർഫനേജ് ട്രസ്റ്റ് കേരള സ്ഥാപിച്ച സി.സി.ടി.വി കാമറകളുടെ ഉദ്ഘാടനം മന്ത്രി വീണാ ജോർജ് നിർവഹിച്ചു.അടുത്തിടെ മെഡിക്കൽ കോളേജിലെ രോഗികളോട് സെക്യൂരിറ്റി ജീവനക്കാർ അപമര്യാദയായി പെരുമാറിയത് ചർച്ചയായതിനെ തുടർന്നാണ് സായി ട്രസ്റ്റ് സൗജന്യമായി കാമറകൾ സ്ഥാപിച്ച് നൽകിയത്.സി.സി.ടി.വി കാമറ നിരീക്ഷണത്തിലായതിനാൽ രോഗികളോട് അപമര്യാദയായി പെരുമാറുന്ന ജീവനക്കാരെയും ജീവനക്കാരോട് അപമര്യാദയായി പെരുമാറുന്ന രോഗികളെയും കൂട്ടിരിപ്പുകാരെയും ഇനി കൈയോടെ പിടികൂടാം. 27 വർഷമായി ജീവകാരുണ്യ പ്രവർത്തന രംഗത്ത് സത്യസായി ഓർഫനേജ് ട്രസ്റ്റ് കേരള നടത്തുന്ന പ്രവർത്തനങ്ങളുടെ തുടർച്ചയാണിതെന്ന് ട്രസ്റ്ര് എക്‌സിക്യൂട്ടീവ് ഡയറക്ടർ കെ.എൻ.ആനന്ദകുമാർ പറഞ്ഞു.