വെമ്പായം :വെമ്പായം പ്രസ് ക്ലബ് വാർഷികവും ഓണഘോഷവും വിശിഷ്ട വ്യക്തികളെ ആദരിക്കലും വിദ്യാഭ്യാസ അവാർഡ് വിതരണവും പ്രസ് ക്ലബ് അംഗങ്ങളുടെ കുടുംബ സംഗമവും 28ന് വൈകിട്ട് 3ന് പിരപ്പൻ കോട് സെന്റ് ജോൺസ് കൺവൻഷൻ സെന്ററിൽ നടക്കും.മന്ത്രി ജി.ആർ അനിൽ ഉദ്ഘാടനം ചെയ്യും.ക്ലബ് പ്രസിഡന്റ് പ്രേം ദത്ത് അദ്ധ്യക്ഷത വഹിക്കും.സെക്രട്ടറി ബിജു കൊപ്പം സ്വാഗതം പറയും.എ.എ.റഹിം എം.പി,ഡി.കെ മുരളി എം.എൽ.എ,പുല്ലമ്പാറ പഞ്ചായത്ത് പ്രസിഡന്റ് വി.വി.രാജേഷ്, മാണിക്കൽ പഞ്ചായത്ത് പ്രസിഡന്റ് കുതിര കുളം ജയൻ,കേരള കൗമുദി ഡപ്യൂട്ടി എഡിറ്റർ എം.എം.സുബൈർ,അഡീഷണൽ ട്രാൻസ്പോർട്ട് കമ്മീഷണർ പ്രമോദ് ശങ്കർ,എസ്.പി.മുഹമ്മ് ഷാഫി,പി.ആർ.ഡി അഡിഷണൽ ഡയറക്ടർ സലിൽ മാങ്കുഴി എന്നിവർ പങ്കെടുക്കും.