നെടുമങ്ങാട്:ആയുഷ്മാൻ ഭാരത് ഹെൽത്ത് ആൻഡ് വെൽനസിന്റെ നാലാം വാർഷികത്തിന്റെ ഭാഗമായി നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ആരോഗ്യമേള ഇന്ന് രാവിലെ 9ന് ആനാട് എസ്.എൻ.വി ഹയർ സെക്കൻഡറി സ്കൂൾ ഒാഡിറ്റോറിയത്തിൽ മന്ത്രി വീണാ ജോർജ്ജ് ഉദ്ഘാടനം ചെയ്യും.ഡി.കെ.മുരളി എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു.അടൂർ പ്രകാശ് എം.പി,ജി.സ്റ്റീഫൻ എം.എൽ.എ എന്നിവർ മുഖ്യാതിഥികളാകും.നെടുമങ്ങാട് ബ്ലോക്ക് പ്രസിഡന്റ് വി.അമ്പിളി സ്വാഗതം പറയും.രാവിലെ 8ന് ആനാട് ബാങ്ക് ജംഗ്ഷൻ മുതൽ സ്കൂൾ വരെ വർണ ശബളമായ ഘോഷയാത്ര നടക്കും.ആരോഗ്യ മേളയിൽ ആയൂർവേദ,സിദ്ധ,ഹോമിയോ,വിഭാഗത്തിലും ക്യാൻസർ,നേത്ര,ത്വക്ക്,ജീവിത ശൈലീ രോഗങ്ങൾ എന്നിവയിലെ വിദഗ്ദ്ധ ഡോക്ടർമാർ പങ്കെടുക്കും.കൊവിഡ് വാക്സിൻ സ്വീകരിക്കാനുള്ള സൗകര്യവും ഉണ്ടായിരിക്കും.