index

നെയ്യാറ്റിൻകര:കെ.എസ്.ആർ.ടി.സി ജീവനക്കാരുടെ കഴിഞ്ഞ മാസത്തെ ശമ്പള കുടിശികയും ഓണക്കാല ആനുകൂല്യങ്ങളും അടിയന്തരമായി വിതരണം ചെയ്യണമെന്ന് കെ.എസ്.ആർ.ടി എംപ്ലോയീസ് അസോസിയേഷൻ നെയ്യാറ്റിൻകര യൂണിറ്റ് കൺവൻഷൻ ആവശ്യപ്പെട്ടു.ടീച്ചേഴ്സ് ഒാഡിറ്റോറിയത്തിൽ ചേർന്ന സമ്മേളനം സംസ്ഥാന സെക്രട്ടറി സുജിത് സോമൻ ഉദ്ഘാടനം ചെയ്തു.എസ്.എസ്.സാബു അദ്ധ്യക്ഷത വഹിച്ചു.ജില്ലാ സെക്രട്ടറി എസ്. ജിനുകുമാർ,ട്രഷറർ എൻ.കെ.രഞ്ജിത്ത്,ആർ.ദയാനന്ദൻ,വി.അശ്വതി,എസ്.എസ്.സജികുമാർ തുടങ്ങിയവർ പങ്കെടുത്തു. ഭാരവാഹികളായി എൻ.എസ്. വിനോദ് (സെക്രട്ടറി), ജി. ജിജോ (പ്രസിഡന്റ്),
ആർ.രഘു ( ട്രഷറർ), ബി.എസ്. കുമാരി സുമ (വനിതാ സബ് കമ്മിറ്റി കൺവീനർ) എന്നിവരെ തിരഞ്ഞെടുത്തു.