p

തിരുവനന്തപുരം: പൈപ്പിടലിനും മറ്റും റോഡ് വെട്ടിപ്പൊളിക്കുന്നതിനോട് പൊതുമരാമത്ത് വകുപ്പ് മുഖം തിരിച്ചതോടെ, വീടുകളിൽ കുടിവെള്ളം എത്തിക്കുന്ന 'അമൃത് " അടക്കമുള്ള വാട്ടർ അതോറിട്ടിയുടെ 34 പദ്ധതികൾ പെരുവഴിയിൽ. റോഡ് മുറിക്കാൻ വാട്ടർ അതോറിട്ടിയുടെ 1180 അപേക്ഷകളാണ് കാത്തുകിടക്കുന്നത്. അമൃത് പദ്ധതിയുടെ ഒന്നാംഘട്ടം 2023 മാർച്ചിലും പഞ്ചായത്തുകളിൽ കുടിവെള്ളമെത്തിക്കുന്ന ജൽജീവൻ മിഷൻ 2024ലുമാണ് പൂർത്തിയാക്കേണ്ടത്. കൂടുതൽ അപേക്ഷ കെട്ടിക്കിടക്കുന്നത് കോട്ടയത്താണ് - 257. കുറവ് കാസ‌ർകോട്ടും-8.

പല റോഡുകളുടെയും ഡിഫക്ട് ലയബിലിറ്രി പീരിഡ് (ഡി.എൽ.പി) തീരാത്തതും വർക്ക് ക്രമീകരിക്കുന്നതിലെ താമസവുമാണ് അനുമതി വൈകാൻ കാരണമെന്ന് ഉദ്യോഗസ്ഥർ പറയുന്നു. ജൂൺ മുതൽ ആഗസ്റ്റ് 15 വരെ മഴക്കാലമായതിനാൽ റോഡ് മുറിക്കാൻ അനുമതി നൽകാറില്ല. അതേസമയം അനുമതിയെ കുറിച്ചുള്ള ചർച്ചയ്‌ക്കായി പൊതുമരാമത്ത്,​ വാട്ടർ അതോറിട്ടി സെക്രട്ടറിമാരുടെ നേതൃത്വത്തിലുള്ള ചീഫ് എൻജിനിയർമാരുടെ ഉന്നതതല സമിതി ഇന്നലെ യോഗം ചേർന്നു.

അപേക്ഷ കണക്ക്

ജില്ല.........പി.ഡബ്ലിയു.ഡി........പി.ഡബ്ലി.ഡി എൻ.എച്ച്...........​ പി.ഡബ്ലിയു.ഡി എൻ.എച്ച് (മോർത്ത്)​..........ആർ.ഐ.സി.കെ.........എൻ.എച്ച്.എ.ഐ.......... കെ.ആർ.എഫ്.ബി..........കെ.എസ്.ടി.പി..........ആകെ എന്ന ക്രമത്തിൽ

തിരുവനന്തപുരം.............. 125.............. 0.............. 2.............. 1.............. 0.............. 11.............. 6.............. 146

കൊല്ലം............................ 108.............. 0..............25.................0.............. 4..............70..............4 ..............211

ആലപ്പുഴ...........................92.............. 1.............. 0.............. 0.............. 1................. 11............. 0 .............. 105

പത്തനംതിട്ട..................... 31.............. 0 .............. 3.............. 0.............. 8................ 2.................. 1.............. 45

കോട്ടയം............................228.............. 5.............. 17.............. 0.............. 0.............. 0.............. 7.............. 257

ഇടുക്കി - ഇല്ല

എറണാകുളം.............. .......57.............. 0..............1.............. 0.............. 11.............. 0.............. 0.............. 69

തൃശൂർ.......... 19.............. 1.............. 2.............. 0.............. 10.............. 1.............. 1.............. 34

പാലക്കാട്....... 11.............. 1.............. 1.............. 0 .............. 10.............. 1.............. 1 .............. 25

മലപ്പുറം.......... 73.............. 0.............. 0.............. 0.............. 16.............. 0.............. 3.............. 92

കോഴിക്കോട്.......... 37.............. 0.............. 2.............. 0.............. 4.............. 3.............. 0.............. 46

വയനാട്.............49.............. 1.............. 4.............. 0.............. 0.............. 2.............. 1.............. 57

കണ്ണൂർ............... 57.............. 0.............. 1.............. 0.............. 15.............. 13.............. 0.............. 86

കാസർകോട്...........5.............. 0.............. 0.............. 0.............. 3.............. 0.............. 0.............. ........8