
കല്ലമ്പലം:നാവായിക്കുളം ഗ്രാമപഞ്ചായത്തിൽ പ്രവർത്തനമാരംഭിച്ച ഗ്രാമീൺ നിധി ലിമിറ്റഡ് പ്രശസ്ത ക്ഷേത്രശില്പി എൻ.പി.കുറുപ്പ് ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു.ആദ്യ നിക്ഷേപം സുരേഷ് കുമാറിൽ നിന്ന് ഏറ്റുവാങ്ങി ബി.ജെ.പി.മണ്ഡലം പ്രസിഡന്റ് സജി.പി.മുല്ലനല്ലൂർ ലോക്കർ ഉദ്ഘാടനം ചെയ്തു.നിധി ലിമിറ്റഡ് ചെയർമാൻ തുളസീധരൻ പിള്ള നാവായിക്കുളം സ്വദേശി മുരളീധരൻ പിള്ളയ്ക്ക് ആദ്യ മെമ്പർഷിപ്പ് നൽകി.ഇരുപത്തിയെട്ടാംമൈൽ വാർഡ് മെമ്പർ പൈവേലിക്കോണം ബിജു ലോഗോ പ്രകാശനം ചെയ്തു.വാർഡ് മെമ്പർമാരായ നാവായിക്കുളം അശോകൻ,കുമാർ.ജി, ജിഷ്ണു.എസ്.ഗോവിന്ദ്,അരുൺകുമാർ,ഡയറക്ടർ ബോർഡ് മെമ്പർമാരായ രാജീവ് ഐ.ആർ,ബാബു പല്ലവി,വിനോദ്,രാജേഷ് എന്നിവർ പങ്കെടുത്തു.