
ബാലരാമപുരം :രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയുടെ കോവളം നിയോജക മണ്ഡലം സ്വാഗത സംഘം ഒാഫീസ് ഡി.സി.സി പ്രസിഡന്റ് പാലോട് രവി ബാലരാമപുരത്ത് ഉദ്ഘാടനം ചെയ്തു.യു.ഡി.എഫ് ചെയർമാൻ കോളിയൂർ ദിവാകരൻ നായർ അദ്ധ്യക്ഷത വഹിച്ചു.എം.വിൻസെന്റ് എം.എൽ.എ മുഖ്യപ്രഭാഷണം നടത്തി.ഭാരതത്തെ ഒന്നിപ്പിക്കൂ എന്ന മുദ്രാവാക്യമുയർത്തി കന്യാകുമാരി മുതൽ കാശ്മീർ വരെ നടത്തുന്ന പദയാത്ര 11ന് പാറശാലയിൽ നിന്നും തുടങ്ങി ബാലരാമപുരം വഴി നേമത്ത് അവസാനിക്കും.12ന് കോവളം നിയോജക മണ്ഡലത്തിലെ കോൺഗ്രസ് പ്രവർത്തകരും കുടുംബാംഗങ്ങളുമാണ് അണിനിരക്കുന്നത്.യാത്ര രാവിലെ 7ന് നേമത്തുനിന്നാരംഭിക്കും.യാത്രയിൽ കോവളം നിയോജക മണ്ഡലത്തിൽ നിന്ന് 10,000 പേർ അണിനിരക്കും.ഇതിന്റെ ഭാഗമായ് അസംബ്ലി,മണ്ഡലം തല കൺവെൻഷനുകൾ പൂർത്തിയായി.കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ. ജി.സുബോധൻ, ഡി.സി.സി ജനറൽ സെക്രട്ടറിമാരായ ആസ്റ്റിൻ ഗോമസ്, ആഗ്നസ് റാണി,സി.എസ് ലെനിൻ, ആർ.ആർ. സഞ്ജയകുമാർ , ബ്ലോക്ക് പ്രസിഡന്റുമാരായ വെങ്ങാനൂർ ശ്രീകുമാർ ,കാഞ്ഞിരംകുളം ശിവകുമാർ , ജില്ല പഞ്ചായത്തംഗം വിനോദ് കോട്ടുകാൽ , യൂത്ത് കോൺഗ്രസ് അസംബ്ലി പ്രസിഡന്റ് എസ്.ജോയ് , വനിതാ കോൺഗ്രസ് അസംബ്ലി പ്രസിഡന്റ് ഗ്ലാഡിസ് അലക്സ്, മണ്ഡലം പ്രസിഡന്റുമാരായ ബാലരാമപുരം സുധീർ , കോട്ടുകാൽ വിജയകുമാർ , ഉച്ചക്കട സുരേഷ്, വെങ്ങാനൂർ സുജിത്ത്, മുക്കോല സുജി, കല്ലിയൂർ ജയൻ , വെള്ളായണി ജയകുമാർ , പുല്ലുവിള ബൈസിൽ ഷിബു , കരിംകുളം ഫ്രാൻസിസ് ,പോഷക സംഘടനാ നേതാക്കൾ തുടങ്ങിയവർ പങ്കെടുത്തു.