ആറ്റിങ്ങൽ:ആറ്റിങ്ങൽ നഗരസഭയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ഓണാഘോഷവും ടൂറിസം വാരാഘോഷവും സെപ്തംബർ 2ന് ആരംഭിക്കും.വിവിധയിനം കലാകായിക പരിപാടികൾ,കലാസന്ധ്യ,അത്തപ്പൂക്കള മത്സരം,പായസമേള,വയോജനങ്ങൾക്കും കുട്ടികൾക്കും പ്രത്യേകം ഓണാഘോഷം എന്നിവ നടക്കും.14ന് സംസ്കാരിക ഘോഷയാത്രയോടെ ആഘോഷം സമാപിക്കും.ടൂറിസം വാരാഘോഷത്തിന്റെ ഭാഗമായി നഗരകേന്ദ്രങ്ങൾ വേദിയാകും.നഗരസഭാ ചെയർപേഴ്സൺ അഡ്വ.എസ്.കുമാരിയുടെ അദ്ധ്യക്ഷതയിൽ കൗൺസിൽ ഹാളിൽ നടന്ന ആലോചനായോഗത്തിൽ കലാ സാംസ്കാരിക നായകൻമാർ,പൊതു പ്രവർത്തകർ,വ്യാപാരികൾ, റസിഡന്റ്സ് അസോസിയഷൻ ഭാരവാഹികൾ,യുവജന ക്ഷേമബോർഡ് പ്രതിനിധികൾ,കുടുംബശ്രീ പ്രവർത്തകർ എന്നിവർ പങ്കെടുത്തു.