p

തിരുവനന്തപുരം: കഴിഞ്ഞ മൂന്നുവർഷം സർവകലാശാലകളിൽ നടന്ന അദ്ധ്യാപകരുടെയും വി.സി, പി.വി.സി, രജിസ്ട്രാർ, പരീക്ഷാകൺട്രോളർ എന്നിവരുടെയും നിയമനങ്ങൾ ഹൈക്കോടതി ജഡ്‌ജി അന്വേഷിക്കണമെന്ന് സേവ് എഡ്യൂക്കേഷൻ ഫോറം ആവശ്യപ്പെട്ടു. എല്ലാ നിയമനങ്ങളും പി.എസ്.സിക്ക് വിടണം. വി.സി നിയമനത്തിന് ദേശീയ തലത്തിൽ പരസ്യം നൽകി അപേക്ഷകരെ കണ്ടെത്താനുള്ള ഗവർണറുടെ നടപടിയെ ഫോറം സ്വാഗതം ചെയ്‌തു.