തിരുവനന്തപുരം:രാജധാനി ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് എൻജിനീയറിംഗ് ആൻഡ് ടെക്നോളജിയിൽ രണ്ടാം വർഷ പോളിടെക്‌നിക് ഡിപ്ലോമ ലാറ്ററൽ എൻട്രി പ്രവേശനത്തിനായുള്ള വിവിധ ഒഴിവിലേയ്ക്ക് ഇന്ന് സ്പോട്ട് അഡ്മിഷൻ നടത്തും.റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ള വിദ്യാർത്ഥികൾക്ക് അഡ്മിഷനിൽ പങ്കെടുക്കാം.പ്രവേശനം ആഗ്രഹിക്കുന്നവർ ഇന്ന് രാവിലെ 10.30ന് മുമ്പായി കോളേജിൽ പേര് രജിസ്റ്റർ ചെയ്യണം.അഡ്മിഷന് വരുന്നവർ ആവശ്യമായ രേഖകളുമായി ഹാജരാകണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു.ഫോൺ:7025577773/ 9020796829,www. polyadmission.org/let