തിരുവനന്തപുരം: കോളേജ് ഓഫ് എൻജിനിയറിംഗ് തിരുവനന്തപുരം (സി.ഇ.ടി) സിവിൽ എൻജിനീയറിംഗ് വകുപ്പ്, അദ്ധ്യാപകർക്കായി സംഘടിപ്പിച്ച റോഡ് സുരക്ഷാ ഓഡിറ്റ് പരിശീലനം സമാപിച്ചു. സെൻട്രൽ റോഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ചീഫ് സയന്റിസ്റ്റ് ഡോ.എസ് വേൽമുരുകൻ ഉദ്ഘടനം ചെയ്തു.ഡോ.കെ.രവീന്ദർ, നാറ്റ്പാക്ക് ഡയറക്‌ടർ ഡോ.സാംസൺ മാത്യൂ, കേരള റോഡ് സുരക്ഷാ അതോറിട്ടി എക്സിക്യൂട്ടീവ് ഡയറക്‌ടർ ടി.ഇളങ്കോവൻ ഉൾപ്പെടെ റോഡ് സുരക്ഷാ മേഘലയിൽ പ്രവർത്തിക്കുന്ന ദേശീയ തലത്തിലെ ശാസ്ത്രജ്ഞരും അദ്ധ്യാപകരുമാണ് പ്രഭാഷണം നടത്തിയത്. സാങ്കേതിക വിദ്യാഭ്യാസ ഡയറക്‌ട്രേറ്റിന്റെ സഹായത്തോടെയാണ് പരിശീലനം സംഘടിപ്പിച്ചത്.