
തിരുവനന്തപുരം/കോഴിക്കോട്: ഉന്നത വിദ്യാഭ്യാസ കൗൺസിൽ വൈസ് ചെയർമാനും എം.ജി സർവ്വകലാശാല മുൻ വൈസ് ചാൻസലറുമായ പ്രൊഫ. രാജൻ ഗുരുക്കളുടെ മാതാവ് കോഴിക്കോട്, കക്കോടി, പുത്തൻ മഠത്തിൽ ജാനകിയമ്മ (93) നിര്യാതയായി. ഭർത്താവ് പരേതനായ കൃഷ്ണ ഗുരുക്കൾ (റിട്ട. സ്‌കൂൾ അദ്ധ്യാപകൻ), മറ്റു മക്കൾ: ഗുണവതി (റിട്ട. സ്‌കൂൾ അദ്ധ്യാപിക), മോഹനൻ (റിട്ട. ടെക്നിഷ്യൻ, കോഴിക്കോട് മെഡിക്കൽ കോളേജ്), ശോഭന, പ്രേമാനന്ദ്, മിനി (റിട്ട. സ്‌കൂൾ അദ്ധ്യാപിക). മരുമക്കൾ: ജലജാമേനോൻ, പരേതനായ കുഞ്ഞി ശങ്കരൻ ഗുരുക്കൾ, ജയശ്രീ (റിട്ട. ഹെഡ്മിസ്ട്രസ്, കരുവാറ്റൂർ യു.പി. സ്‌കൂൾ), രവീന്ദ്രൻ ഗുരുക്കൾ.