
മുടപുരം: സി.പി.എം മംഗലപുരം ഏരിയാ കമ്മിറ്റി ഓഫീസ് മന്ദിരത്തിന്റെ കല്ലിടൽ ചടങ്ങ് എൽ.ഡി.എഫ് കൺവീനർ ഇ.പി.ജയരാജൻ ഉദ്ഘാടനം ചെയ്തു.ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ അദ്ധ്യക്ഷത വഹിച്ചു.കടകംപള്ളി സുരേന്ദ്രൻ എം.എൽ.എ,വി.ജോയി എം.എൽ.എ,ജില്ലാ സെക്രട്ടേറിയറ്റ് അംഗം സി.അജയകുമാർ,ഏരിയാ സെക്രട്ടറി മധു മുല്ലശേരി,ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് കമ്മിറ്റി ചെയർമാൻ എം.ജലീൽ,കയർഫെഡ് ചെയർമാൻ അഡ്വ.എൻ.സായികുമാർ,പോത്തൻകോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഹരിപ്രസാദ് എന്നിവർ പങ്കെടുത്തു.