k-sudhakaran

തിരുവനന്തപുരം: ചെറുകിട സംരംഭകരുടെ വയറ്റത്തടിക്കുന്ന നയമാണ് സർക്കാരും ഇടതു ഭരണത്തിലുള്ള തദ്ദേശ സ്ഥാപനങ്ങളും സ്വീകരിക്കുന്നതെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരൻ എം.പി.

ഫർണിച്ചർ വ്യവസായത്തിന് താഴിട്ട് നാടുവിട്ട ദമ്പതികളുടെ ദുരവസ്ഥയ്ക്ക് ഉത്തരവാദി സി.പി.എം നിയന്ത്രണത്തിലുള്ള തലശേരി നഗരസഭയും വ്യവസായവകുപ്പുമാണ്.

വൻകിടക്കാരെ മാത്രം സഹായിക്കുന്ന നിലപാട് സർക്കാർ തിരുത്തണം. ചെറുകിട സംരംഭകരെ സൃഷ്ടിക്കേണ്ടതും അവരെ നിലനിർത്തേണ്ടതും അത്യാവശ്യമാണ്. പ്രദേശവാസികൾക്ക് വ്യവസായം തുടങ്ങാനും നല്ലരീതിയിൽ നടത്താനുമുള്ള അന്തരീക്ഷം ഒരുക്കിയിട്ട് വേണം സംസ്ഥാനത്തേക്ക് കൂടുതൽ നിക്ഷേപങ്ങളും സംരംഭങ്ങളും ആകർഷിക്കേണ്ടതെന്നും സുധാകരൻ പറഞ്ഞു.