കോവളം :എസ്.എൻ.ഡി.പി യോഗം പാച്ചല്ലൂർ ശാഖയിൽ ചതയ ദിനാഘോഷം 10ന് നടക്കും.രാവിലെ 8ന് പതാക ഉയർത്തൽ,8.30ന് ഗുരുദേവ കൃതികളുടെ പാരായണം,9ന് കലാ കായിക മത്സരങ്ങൾ,11ന് ഗുരുപൂജ തുടർന്ന് പായസ സദ്യ,വൈകിട്ട് 5ന് നടക്കുന്ന ചതയദിനാഘോഷ സമ്മേളനം കോവളം യൂണിയൻ പ്രസിഡന്റ് കോവളം ടി.എൻ.സുരേഷ് ഉദ്ഘാടനം ചെയ്യും.ശാഖാ പ്രസിഡന്റ് ലവൻബാബു അദ്ധ്യക്ഷത വഹിക്കും.ശാഖാ സെക്രട്ടറി സന്തോഷ് കുമാർ സ്വാഗതം പറയും. യൂണിയൻ വൈസ് പ്രസിഡന്റ് പെരിങ്ങമ്മല സുശീലൻ മുഖ്യപ്രഭാഷണം നടത്തും.യൂണിയൻ സെക്രട്ടറി തോട്ടം പി. കാർത്തികേയൻ പ്രതിഭകളെ അനുമോദിക്കും.വനിതാ സംഘം കേന്ദ്ര കമ്മിറ്റി ട്രഷറർ ഗീതാ മധു ,വാർഡ് കൗൺസിലർ സത്യവതി,നെടുമം മോഹനൻ തുടങ്ങിയവർ സംസാരിക്കും.