
കല്ലറ: പാങ്ങോട് പഞ്ചായത്തിലെ 60 വയസ് കഴിഞ്ഞ കിടപ്പ് രോഗികളുടെ സാന്ത്വന പരിചരണം ലഭ്യമാക്കുന്നതിനായി ആരംഭിച്ച 'സുകൃതം'പദ്ധതിക്ക് തുടക്കമായി.ഓരോ വാർഡിൽ നിന്നും 10 സന്നദ്ധ പ്രവർത്തകരെ കണ്ടെത്തി ബഹുജന,സാംസ്കാരിക-രാഷ്ട്രീയ സംഘടനകളുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്.ആദ്യ ഘട്ടമായി വാർഡ് തലത്തിൽ സന്നദ്ധ സേവകരുടെ നേതൃത്വത്തിൽ ഭവന സന്ദർശനത്തിലൂടെ വിവരശേഖരണം നടത്തും.തുടർന്ന് വാർഡ് മെമ്പറുടെ നേതൃത്വത്തിൽ സൂക്ഷ്മപരിശോധന നടക്കും. വാർഡുകളിൽ നിന്നും ലഭിക്കുന്ന വിവരങ്ങൾ പഞ്ചായത്ത് തലത്തിൽ രൂപീകരിച്ചിട്ടുള്ള സമിതി വിലയിരുത്തും.ഭരതന്നൂർ ഗവ.ആശുപത്രി,പാലിയം ഇന്ത്യ,ഭരതന്നൂർ ലൈഫ് കെയർ പെയിൻ ആൻഡ് പാലിയേറ്റീവ് ചാരിറ്റബിൾ സൊസൈറ്റി എന്നിവയുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്.
ഇന്നലെ നടന്ന സന്നദ്ധ പ്രവർത്തകരുടെ പരിശീലന ക്ലാസ് പഞ്ചായത്ത് പ്രസിഡന്റ് എം.എം.ഷാഫി ഉദ്ഘാടനം ചെയ്തു.വൈസ് പ്രസിഡന്റ് എ.എം.റജീന അദ്ധ്യക്ഷത വഹിച്ചു.ചക്കമല ഷാനവാസ്,അൻവർ പഴവിള,ഭരതന്നൂർ പി.എച്ച്.സി മെഡിക്കൽ ഓഫീസർ ഡോ.രാജീവ്,വി.ഷീജ,പാലിയം ഇന്ത്യ സോഷ്യൽ എൻഗേജ്മെന്റ് മേധാവി ബാബു എബ്രഹാം,എ.രാജേന്ദ്രക്കുറുപ്പ്,എൽ.അജയകുമാർ,എ.താഹ,നിസാം കൈതപ്പച്ച,അശുപക് ഭരതന്നൂർ എന്നിവർ സംസാരിച്ചു.