teachers

തി​രു​വ​ന​ന്ത​പു​രം​:​ ​വി​വി​ധ​ ​ആ​വ​ശ്യ​ങ്ങ​ൾ​ ​ഉ​ന്ന​യി​ച്ച് ​അ​ദ്ധ്യാ​പ​ക​ ​സ​ർ​വീ​സ് ​സം​ഘ​ട​നാ​ ​സ​മ​ര​സ​മി​തി​യു​ടെ​ ​ആ​ഭി​മു​ഖ്യ​ത്തി​ൽ​ ​സെ​ക്ര​ട്ടേ​റി​യ​റ്റ് ​മാ​ർ​ച്ചും​ ​ധ​ർ​ണ​യും​ ​ന​ട​ത്തി.​ അ​ദ്ധ്യാ​പ​ക​ ​സ​ർ​വീ​സ് ​സം​ഘ​ട​നാ​ ​സ​മ​ര​സ​മി​തി​ ​ജ​ന​റ​ൽ​ ​ക​ൺ​വീ​ന​ർ​ ​ജ​യ​ശ്ച​ന്ദ്ര​ൻ​ ​ക​ല്ലിം​ഗ​ൽ​ ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്തു.​ ​ജീ​വ​ന​ക്കാ​ർ​ക്ക് ​മാ​സാ​മാ​സം​ ​ല​ഭി​ക്കു​ന്ന​ ​വ​രു​മാ​ന​മാ​ണ് ​സം​സ്ഥാ​ന​ത്തെ​ ​ക്ര​യ​ശേ​ഷി​യെ​ ​വ​ർ​ദ്ധി​പ്പി​ക്കു​ന്ന​തെ​ന്ന് ​അദ്ദേഹം​ ​പ​റ​ഞ്ഞു.​ ​കെ.​ജി.​ഒ.​എ​ഫ് ​പ്ര​സി​ഡ​ന്റ് ​ഡോ.​ കെ.​എ​സ്. ​സ​ജി​കു​മാ​ർ​ ​അ​ദ്ധ്യ​ക്ഷ​നാ​യി.​ ​സ​മ​ര​സ​മി​തി​ ​ജി​ല്ലാ​ ​ക​ൺ​വീ​ന​ർ​ ​എം.​എം.​ ന​ജിം​ ​സ്വാ​ഗ​തം​ ​പ​റ​ഞ്ഞു.​ ​സ​മ​ര​സ​മി​തി​ ​നേ​താ​ക്ക​ളാ​യ​ ​ജോ​ർ​ജ് ​ര​ത്നം​ ​(​വൈ​സ് ​പ്ര​സി​ഡ​ന്റ്,​ ​എ.​കെ.​എ​സ്.​ടി.​യു​),​​ ​ടി.​കെ.​അ​ഭി​ലാ​ഷ് ​(​പ്ര​സി​ഡ​ന്റ്,​ ​സെ​ക്ര​ട്ടേ​റി​യ​റ്റ് ​സ്റ്റാ​ഫ് ​അ​സോ​സി​യേ​ഷ​ൻ​),​ ​ജ്യോ​തി​ലാ​ൽ​ ​(​പ്ര​സി​ഡ​ന്റ്,​ ​കേ​ര​ള ലെ​ജി. ​സെ​ക്രട്ടേറിയറ്റ് ​സ്റ്റാ​ഫ് ​ഫെ​ഡ​റേ​ഷ​ൻ​),​ ​പി.​ജി. ​അ​ന​ന്ത​കൃ​ഷ്ണ​ൻ​ ​(​പ്ര​സി​ഡ​ന്റ്,​ ​കേ​ര​ള​ ​പി.​എ​സ്.​സി​ ​സ്റ്റാ​ഫ് ​അ​സോ​സി​യേ​ഷ​ൻ​)​ ​എ​ന്നി​വ​ർ​ ​സം​സാ​രി​ച്ചു.